ന്യൂദൽഹി- കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അജ്ഞാതന്‍ വെടിവച്ചു കൊന്നു. ഡല്‍ഹിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന് സമീപം വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. കിരണ്‍ബാല(30) എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്നു പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് പോലീസ് കുതിച്ചെത്തിയെങ്കിലും അക്രമി രക്ഷപ്പെട്ടിരുന്നു. യുവതിയുടെ കാറിനെ പിന്തുടര്‍ന്നെത്തിയ അക്രമി യുവതിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കിരണ്‍ബാലയുടെ കഴുത്തിനാണ് ഗുരുതര പരിക്കേറ്റത്. അബോധാവസ്ഥയിലാവുകയും കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നടപ്പാതയില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ കിരണ്‍ബാലയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാറില്‍ യുവതി മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടുന്നതിന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കുകയാണ്.