മംഗളൂരു- ക്യാന്‍സല്‍ ചെയ്ത ടിക്കറ്റുമായി മംഗളൂരു വിമാനത്താവളത്തില്‍ കയറിയ യുവാവിനെ സുരക്ഷാ ചുതലയിലുണ്ടായിരുന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി. മംഗളൂരു സ്വദേശി കെവിന്‍ വെര്‍ണോന്‍ ഫെര്‍ണാണ്ടസാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവം. രാത്രി 8.05 ന് ദുബായിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസില്‍ സഞ്ചരിക്കാനുള്ള ഇ- ടിക്കറ്റുമായാണ് ഇയാളും ഭാര്യയും വിമാനത്താവളത്തിലെത്തിയത്. 5.25ന് ചെക്ക് ഇന്‍ ചെയ്യാനെത്തി. 6.01 ന് ഇയാള്‍ പുറത്തിങ്ങവേയാണ് സംശയം തോന്നിയ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഭാര്യക്കും തനിക്കും വിദേശത്തേക്ക് പോകാന്‍ ടിക്കറ്റ് എടുത്തതായും ചില സാങ്കേതിക കാരണങ്ങളാല്‍ തന്റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതായും യുവാവ് പറഞ്ഞു. ഭാര്യയെ സഹായിക്കാനാണ് ക്യാന്‍സല്‍ ചെയ്ത ടിക്കറ്റുമായി അകത്തുകയറിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ ബജ്‌പെ പോലീസിന് കൈമാറി.