വാഷിംഗ്ടണ്‍- ആറ് മുസ് ലിം രാഷ്ട്രങ്ങളില്‍നിന്നുള്ള വിസ അപേക്ഷക്ക് അമേരിക്ക മാനദണ്ഡം തയാറാക്കി. അമേരിക്കയില്‍ അടുത്ത ബന്ധക്കളോ ബിസിനസ് ബന്ധമോ ഉള്ളവര്‍ക്ക് മാത്രമേ വിസ അപേക്ഷ നല്‍കാനാവൂ. ആറ് മുസ്്‌ലിം രാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കു പുറമെ, അഭയാര്‍ഥികള്‍ക്കും ഇത് ബാധകമാണ്.
മുസ്്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശനം തടയാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് യു.എസ് സുപ്രീം കോടതി ഭാഗികമായി അനുമതി നല്‍കിയതിനു പിന്നാലെയാണ് ട്രംപ് ഭരണകൂടം പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മാതാപിതാക്കള്‍, ജീവിതപങ്കാളി, കുട്ടികള്‍, പ്രായപൂര്‍ത്തിയായ മകന്‍ അല്ലെങ്കില്‍ മകള്‍, ജാമാതാവ്, സഹോദരങ്ങള്‍ എന്നിങ്ങനെ ആരെങ്കിലും അമേരിക്കയിലുണ്ടെന്ന് വിസ അപേക്ഷകര്‍ തെളിയിക്കേണ്ടി വരും. അമ്മാവന്‍, മരുമക്കള്‍, ഭാര്യാ സഹോദരന്‍, പേരമക്കള്‍, മാതാമഹി തുടങ്ങിയവരെ അടുത്ത ബന്ധുക്കളായി പരിഗണിക്കില്ല.