ന്യൂദല്‍ഹി- ദല്‍ഹി അന്ത്രാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടാന്‍ ഒരുങ്ങിയ എയര്‍ ഫ്രാന്‍സ് വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് മുടങ്ങി. എല്ലാ തയാറെടുപ്പുകളും കഴിഞ്ഞ് പറക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ദല്‍ഹി-പാരിസ് വിമാനം യാത്ര ഒഴിവാക്കിയത്. 26 യാത്രികരെയും സുരക്ഷിതമായി പുറത്തിറക്കിയതായി എയര്‍ലൈന്‍ വൃത്തങ്ങള്‍ പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി ഇവരുടെ ബാഗേജുകളും പുറത്തിറക്കി. എയര്‍ഫ്രാന്‍സ് എ എഫ് 225 വിമാനമാണ് യന്ത്രത്തകരാര്‍ നേരിട്ടത്.
ഇന്ത്യ-യൂറോപ്പ് സെക്ട്‌റില്‍ കൂടുതല്‍ യാത്രികരെ ഉള്‍ക്കൊള്ളിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടാക്കുമെന്ന പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെയാണ് വിമാന എഞ്ചിന്‍ തകരാര്‍ ഉണ്ടായത്. ഈ സെക്ട്‌റില്‍ നിലവിലുള്ളതിനേക്കാളും 25 ശതമാനം അധികം യാത്രികരെ ഉള്‍കൊള്ളാനും വഹിക്കാനും ശേഷി ഒരുക്കമെന്നായിരുന്നു യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും മുന്തിയ മൂന്നു വിമാന കമ്പനികളിലൊന്നായ എയര്‍ ഫ്രാന്‍സിന്റെ പ്രഖ്യാപനം.