പട്ടിക്കാട് -മഹല്ലുകളിൽ ഐക്യം നിലനിർത്തുന്നതിൽ സമസ്തയുടെ പ്രവർത്തനം മാതൃകാപരമാണെന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ പറഞ്ഞു. നൂതനവിഘടിത വിഭാഗീയ പ്രവർത്തനങ്ങളെ കാലാകാലങ്ങളിൽ ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുത്ത് മാതൃകാ മഹല്ലുകൾ സ്ഥാപിച്ച് മുന്നേറുന്ന പ്രസ്ഥാനമാണ് സമസ്തയെന്നും അതിന്റെ പിന്നിൽ സമൂഹവും മഹല്ലും ഒന്നിച്ച് പ്രവർത്തിക്കുക വഴി കേരളീയ മുസ്ലിംകൾ ആത്മീയ വിദ്യാഭ്യാസ രംഗങ്ങളിൽ വലിയ നേട്ടങ്ങളാണ് കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി പട്ടിക്കാട് ജാമിഅഃ നൂരിയ്യയിൽ സംഘടിപ്പിച്ച പണ്ഡിത ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീൻകുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എം.ടി അബൂബക്കർ ദാരിമി, ഹംസ റഹ് മാനി കൊണ്ടിപറമ്പ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ആദൃശേരി ഹംസക്കുട്ടി മുസ്ലിയാർ, കെ.ഹൈദർ മുസ്ലിയാർ, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, സമസ്ത ജില്ലാ ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി, കെ.എ റഹ്മാൻ ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, ലത്വീഫ് ഫൈസി പാതിരമണ്ണ, ഹമീദ് ഫൈസി അമ്പലക്കടവ്, കാളാവ് സൈതലവി മുസ്ലിയാർ, ഹംസ ഫൈസി അൽ ഹൈതമി, സുലൈമാൻ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീൻ ഫൈസി മേൽമുറി, ഗഫൂർ അൻവരി കോടങ്ങാട്, ഉമർ ഫൈസി മുടിക്കോട്, ഒ.ടി മുസ്തഫ ഫൈസി മുടിക്കോട്, കെ.ടി മൊയ്തീൻ ഫൈസി, ഇബ്രാഹിം ഫൈസി തിരൂർക്കാട് എന്നിവർ പ്രസംഗിച്ചു.