Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന  അമേരിക്കയിലെ കോടീശ്വരന്‍ അറസ്റ്റില്‍ 

ന്യൂയോര്‍ക്ക്-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ അമേരിക്കയിലെ കോടിശ്വരന്‍ അറസ്റ്റില്‍. ധനകാര്യ സ്ഥാപനമായ ഹെഡ്‌ഗെ ഫണ്ട് മുന്‍ മാനേജര്‍ ജെഫ്രെ എപ്സ്റ്റി എന്ന ധനികനെയാണ് കഴിഞ്ഞ ദിവസം ന്യൂ ജഴ്‌സിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍വാണിഭം, പെണ്‍വാണിഭത്തിനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അമേരിക്കന്‍ നിയമപ്രകാരം 45 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.
ഇയാള്‍ ന്യൂയോര്‍ക്കിലെയും ഫ്‌ളോറിഡയിലെയും ആഢംബര വസതിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ച് ലൈംഗികചൂഷ്ണത്തിന് വിധേയമാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റ് പെണ്‍കുട്ടികളെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വലവീശിപ്പിടിക്കാന്‍ ഇയാള്‍ പണം നല്‍കി നിയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി മാത്രമേ ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുള്ളൂ. 2002-2005 കാലയളവിലാണ് ഇയാള്‍ കുറ്റകൃത്യം ചെയ്തതെന്നും അന്ന് ചൂഷണത്തിനിരയായ പെണ്‍കുട്ടികള്‍ ഇപ്പോള്‍ യുവതികളായിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്ട് അറ്റോണി ജിയോഫ്രെ ബെര്‍മന്‍ പറഞ്ഞു.
എന്നാല്‍ പരസ്പര സമ്മതത്തോടെയാണ് പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്നും ചിലര്‍ പ്രായപൂര്‍ത്തിയാകാത്ത കാര്യം അറിയില്ലായിരുന്നു എന്നുമാണ് ഇയാളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ജെഫ്രെ എപ്സ്റ്റിന്‍. അതുകൊണ്ട് തന്നെ ഇയാളുടെ അറസ്റ്റ് വലിയ രാഷ്ട്രീയ കോലിളക്കത്തിന് വഴിവെച്ചാക്കാം. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ട്രംപ് എപ്സ്റ്റിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. എപ്സ്റ്റിനുമായി 15 വര്‍ഷത്തെ പരിചയമുണ്ടെന്നും സുന്ദരികളെ ഇഷ്ടപ്പെടുന്ന ആളാണെന്നുമാണ് ട്രംപ് എപ്സ്റ്റിനെക്കുറിച്ച് പറഞ്ഞത്.

Latest News