റിയാദ് -കണ്ണൂർ പയ്യന്നൂർ സ്വദേശിയും റിയാദിലെ നസീമിലുള്ള റീട്ടെയിൽ വേൾഡ് ട്രേഡിങ് കമ്പനിയിലെ (ഡൈസോ ജപ്പാൻ) ജീവനക്കാരനുമായ കെ. കെ. ജയേഷ് (39) എന്ന യുവാവിനെ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതൽ റിയാദിലെ നസീമിലുള്ള താമസസ്ഥലത്തുനിന്നു കാണ്മാനില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇക്കഴിഞ്ഞ 19 ന് അവധി കഴിഞ്ഞു നാട്ടിൽനിന്നു വന്ന യുവാവ് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ജോലിയിൽ പ്രവേശിച്ചിരുന്നില്ല.
ചികിത്സ തുടരുന്നതിനിടയിൽ ചെറിയ രീതിയിൽ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി കൂടെ ജോലി ചെയ്യുന്നവർ പറഞ്ഞു.അനുജനെ കാണാതായെന്ന് ജിദ്ദയിൽ നിന്നെത്തിയ സഹോദരൻ, റിയാദ് കേളി ജീവകാരുണ്യ ജോയന്റ് കൺവീനർ കിഷോർ നിസാമിന്റെ സഹായത്തോടെ ഇന്ത്യൻ എംബസിയിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. ജിദ്ദ നവോദയ കേന്ദ്ര രക്ഷാധികാരി സമതി അംഗം കെ.കെ സുരേഷിന്റെ ഏക സഹോദരൻ കൂടിയായ യുവാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0534883050 നമ്പറിൽ വിവരമറിയിക്കണമെന്ന് സുരേഷ് അഭ്യർഥിച്ചു.