മുംബൈ- ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം മുഴക്കാന്‍ ആവശ്യപ്പെട്ട ശേഷം തബ്രീസ് അന്‍സാരിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതുമായി ബന്ധപ്പെട്ട വിഡിയോ ടിക് ടോക്കില്‍ പ്രചരിപ്പിച്ചതിന് മുംബൈ പോലീസ് സൈബര്‍ സെല്‍ ഒരു സംഘം ആളുകള്‍ക്കെതിരെ കേസെടുത്തു.
വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. വിഡിയോ ഇതിനകം നീക്കം ചെയ്ത ടിക് ടോക് ഇവരുടെ അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.