ജിദ്ദ- അമീര്‍ സുല്‍ത്താന്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വേങ്ങര അരിക്കുളം സ്വദേശി ചെരിച്ചിയില്‍ അബ്ദുല്‍ ഗഫൂര്‍ (41) ആണ് മരിച്ചത്. അദാം ഇന്റര്‍ നാഷണല്‍ ട്രേഡിംഗ് എസ്റ്റാബഌഷ്‌മെന്റിനു കീഴിലെ സവാരി ഗ്രൂപ്പ് ജീവനക്കാരനായിരുന്നു. 15 വര്‍ഷമായി ജിദ്ദയിലുണ്ട്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ ഖബറടക്കും. നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണത്തിന് ജലീല്‍ ഹരാസാത്ത്, ഹബീബ് കല്ലന്‍, മുഹമ്മ് കുട്ടി പാണ്ടിക്കാട് എന്നിവരുടെ നേതൃത്വത്തില്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം രംഗത്തുണ്ട്.