അലിഗഡ്- ബിജെപി അംഗത്വം സ്വീകരിച്ച മുസ്‌ലിം വനിതയോട് വീടൊഴിയാന്‍ ആവശ്യപ്പെട്ട് ഉടമ.
ഉത്തര്‍ പ്രദേശിലെ അലിഗഡിലാണ് സംഭവം. ഗുലിസ്തന എന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഞായറാഴ്ചയാണ് ഗുലിസ്തന ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതറിഞ്ഞെത്തിയ ഉടമ തന്നോട് അപമര്യാദയായി പെരുമാറി എന്നാണ് ഗുലിസ്തന പറയുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അലിഗഡ് സീനിയര്‍ പൊലീസ് സൂപ്രണ്ട് ആകാശ് കുല്‍ഹരി പറഞ്ഞു.
വീട്ടുടമസ്ഥയുടെ അമ്മ ഗുലിസ്തനയോട് നാലായിരം രൂപ വൈദ്യുതി ബില്ലായി ആവശ്യപ്പെട്ടു.
ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ബിജെപിയില്‍ ചേര്‍ന്നതിനെ ചോദ്യം ചെയ്ത് വഴക്ക് ഉണ്ടാവുകയായിരുന്നു എന്നാണ് പ്രഥമദൃഷ്ടാ മനസിലായതെന്ന് ആകാശ് കുല്‍ഹരി വ്യക്തമാക്കി.
ബിജെപിയുടെ അംഗത്വ വിതരണ ക്യാംപെയിന് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ പ്രധാനമന്ത്രി തുടക്കം കുറിച്ചിരുന്നു.ആഗസ്റ്റ് 11ന് അംഗത്വ വിതരണ പരിപാടി അവസാനിക്കുന്നതോടെ അംഗങ്ങളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധനവാണ് പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത്.