ദിണ്ഡിഗല്‍-തമിഴ് നാട്ടിലെ ദിണ്ഡിഗലില്‍ ബസ് അപകടത്തില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥി മറിയ ജോസ് ആണ് മരിച്ചത്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റര്‍ ദിണ്ഡിഗല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
എറണാകുളത്ത് നിന്ന് മധുരയിലേക്ക് പുറപ്പെട്ട ഒമ്‌നി സ്ലീപ്പര്‍ ബസാണ് കോടൈ റോഡ് ടോള്‍ ഗേറ്റില്‍ അപകടത്തില്‍പ്പെട്ടത്. ബസ് ടോള്‍ ഗേറ്റിലെ ഇരുമ്പ് തൂണില്‍ ഇടിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി നിലക്കോട്ടൈ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.