ബംഗളൂരു- കായിക താരം അഞ്ജു ബോബി ജോര്‍ജ് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നുവെന്നും ഇപ്പോള്‍ നിലപാട് മാറ്റിയതിന്റെ കാരണം അജ്ഞാതമാണെന്നും പാര്‍ട്ടി കര്‍ണാടക കണ്‍വീനര്‍ എസ്. ശാന്താറാം ട്വീറ്റ് ചെയ്തു.
അഞ്ജു സ്റ്റേജില്‍ കയറി പാര്‍ട്ടി പ്രസിഡന്റില്‍നിന്നാണ് പതാക സ്വീകരിച്ചതെന്നും അവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേജില്‍വെച്ച് പാര്‍ട്ടി പ്രസിഡന്റില്‍നിന്ന് പതാക സ്വീകരിക്കുന്നതിന്റെ അര്‍ഥം അഞ്ജുവിന് അറിയില്ലേയെന്നും ശാന്താറാം ചോദിച്ചു.
കുടുംബ സുഹൃത്തായ കേന്ദ്ര മന്ത്രി വി.മുരളീധരനെ കാണാന്‍ പോയതാണെന്നും അപ്പോള്‍ അവര്‍ പാര്‍ട്ടി പതാക നല്‍കിയതാണെന്നുമാണ് അജ്ഞു ബോബി ജോര്‍ജ് ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് പറഞ്ഞിരുന്നത്.