ന്യൂദല്‍ഹി- പള്ളികളില്‍ മുസ്‌ലിം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹിന്ദു മഹാസഭയുടെ ആവശ്യം സുപ്രീം കോടതി തള്ളി. അഖില ഭാരത ഹിന്ദു മഹാസഭ കേരളാ ഘടകമാണ് ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി തള്ളിയത്.
മുസ്ലിം സ്ത്രീകള്‍ മുന്നോട്ടു വന്നാല്‍ ആവശ്യം പരിഗണിക്കാമെന്ന് ഹരജി തള്ളി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. പര്‍ദ നിരോധിക്കണമെന്ന് ആവശ്യവും ഹിന്ദു മഹാസഭ ഹരജിയില്‍ ഉന്നയിച്ചിരുന്നു. അഖില ഭാരത ഹിന്ദുമഹാസഭ കേരള ഘടകത്തിന്റെ പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് ഹരജി നല്‍കിയത്. ഹരജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.