ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ നിയന്ത്രണം വിട്ട ബസ് മേല്‍പാലത്തില്‍നിന്ന് 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് 29 പേര്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യമുന അതിവേഗ ദേശീയ പാതയില്‍ ആഗ്രക്കു സമീപം പുലര്‍ച്ചെയാണ് അപകടം.
ലഖ്‌നൗവില്‍നിന്ന് ദല്‍ഹിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.