ബംഗളൂരു-കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ബി.ജെ.പി നീക്കം സ്ഥിരീകരിച്ച് മുന്‍മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. സര്‍ക്കാരിനായി ശ്രമിക്കാതിരിക്കാന്‍ തങ്ങള്‍ സന്യാസികളല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ഞങ്ങളെന്താ സന്യാസികളാണോ? കാത്തിരുന്നു കാണാം- അദ്ദേഹം തുംകൂരില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
എം.എല്‍.എമാരുടെ രാജിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനും സ്പീക്കര്‍ തീരുമാനം കൈക്കൊണ്ടതിനും ശേഷം ഞങ്ങളുടെ പാര്‍ട്ടിയിലെ നേതാക്കള്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു.
കുമാരസ്വാമിയുടെ സഖ്യസര്‍ക്കാര്‍ താഴെവീഴുമോയെന്ന ചോദ്യത്തിന് കാത്തിരുന്നു കാണാമെന്നായിരുന്നു മറുപടി.