ബെര്‍ലിന്‍-രണ്ടാംലോക മഹായുദ്ധ കാലത്തെ പൊട്ടാതെ കിടന്ന ബോംബ് നിര്‍വീര്യമാക്കാന്‍ ജര്‍മനിയില്‍ പതിനാറായിരത്തോളം പേരെ ഒഴിപ്പിച്ചു. ബോംബ് കണ്ടെത്തിയതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളോടാണ് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.
രണ്ടാംലോക മഹായുദ്ധ കാലത്തെ പൊട്ടാതെ കിടന്ന ബോംബ് കണ്ടെത്തിയത് ഫ്രാങ്ക്ഫര്‍ട്ടിലെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്തിനു സമീപം, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്ന സ്ഥലത്തുനിന്നാണ്.
അഞ്ഞൂറു കിലോയോളം ഭാരമുള്ള ബോംബാണ് കണ്ടെത്തിയത്.