റിയാദ്- സൗദി അറേബ്യയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം സന്‍ആയില്‍നിന്ന് അയച്ച ഡ്രോണുകള്‍ സൗദി അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പായി സഖ്യസേന തകര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞു.
ഡ്രോണ്‍ സൗദി അതിര്‍ത്തിക്കകത്ത് കനത്തനാശം വിതച്ചുവെന്ന ഹൂത്തി മിലീഷ്യകളുടെ വാദം പച്ചക്കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണ ജനങ്ങളുടെ ജീവനും വസ്തുവകകള്‍ക്കും നാശം വരുത്തുന്നതിനായി ഹൂത്തികള്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ുകം മനുഷ്യാവകാശ നിയമങ്ങള്‍ക്കും നിരക്കാത്തതാണെന്ന് തുര്‍ക്കി അല്‍മാലികി കുറ്റപ്പെടുത്തി.