ന്യൂദല്‍ഹി- കര്‍ണാടകയില്‍ 11 എം.എല്‍.എമാര്‍ രാജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഖ്യസര്‍ക്കാരിനെ രക്ഷിക്കാന്‍ താന്‍ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തള്ളി.
സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കും ആശയക്കുഴപ്പത്തിനും പിന്നില്‍ ബി.ജെ.പിയാണെന്ന് അദ്ദേഹം ആരോപിച്ചു. താന്‍ മുഖ്യമന്ത്രിയാകുമെന്ന അടിസ്ഥാന രഹിതമായ വാര്‍ത്തയും ഭിന്നിപ്പിക്കാനാണെന്ന് ഖാര്‍ഗെ പറഞ്ഞു.
എം.എല്‍.എമാരെ രാജി നീക്കത്തില്‍നിന്ന് പിന്തിരിപ്പിച്ച് സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് കോണ്‍ഗ്രസ്.