അബുദാബി- യു.എ.ഇ ഉപഗ്രഹം ഫാള്‍ക്കന്‍ ഐ 1 ന്റെ വിക്ഷേപണം മോശം കാലാവസ്ഥ കാരണം മാറ്റിവെച്ചു. ഫ്രഞ്ച് ഗയാന സ്പേസ് സെന്ററില്‍നിന്ന് ശനിയാഴ്ച വിക്ഷേപിക്കേണ്ടിയിരുന്ന ഉപഗ്രഹം ഇനി തിങ്കളാഴ്ച പറന്നുയരും. അരീന സ്പേസ് കമ്പനിയാണ് ഉപഗ്രഹ നിര്‍മാതാക്കള്‍.
ഉപഗ്രഹ വിക്ഷേപണത്തിനുള്ള എല്ലാ തയാറെടുപ്പുകളും യു.എ.ഇ പൂര്‍ത്തിയാക്കിയിരുന്നു. നാലു വര്‍ഷമെടുത്തായിരുന്നു ഉപഗ്രഹ നിര്മാണ്. അടുത്ത പത്തുവര്‍ഷത്തേക്ക് യു.എ.ഇ സൈന്യത്തിനും സിവിലിയന്‍ ആവശ്യത്തിനും ഉപയോഗിക്കാനാണ് ഉപഗ്രഹം നിര്‍മിച്ചത്.
ലോകത്തിന്റെ ഏതുഭാഗത്തുനിന്നും ചിത്രങ്ങള്‍ സ്വീകരിക്കാനും അയക്കാനും ശേഷിയുള്ള മൊബൈല്‍ സ്റ്റേഷന് ഉപഗ്രഹത്തിലുണ്ട്.