മംഗളൂരു- പുത്തൂരിലെ കോളജ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ പീഡിപ്പിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ അത്തരം പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ണാടക പോലീസ് നടപടി കര്‍ശനമാക്കി. ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് പ്രസാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ദൃശ്യങ്ങളുടെ സ്രോതസ് തേടുന്നത്. അതിനിടെ, കാമുകനുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച പുത്തൂരിലെ 24 കാരിക്കെതിരേ പോലീസ് കേസെടുത്തു. കാമകുനുമായി സല്ലപിക്കുന്നതിനിടയില്‍ പ്രദര്‍ശിപ്പിച്ച വീഡിയോ സോഷ്യല്‍ മീഡയയില്‍ വൈറലാണ്. സോഷ്യല്‍ മീഡിയയില്‍ ഈദൃശ്യം പ്രചരിക്കുന്ന വിവരം യുവതിക്കറിയില്ലായിരുന്നു. കാമുകന്റെ സുഹൃത്തുക്കള്‍ പ്രചരിപ്പിച്ചതാകാമെന്ന് സംശയിക്കുന്നു. വീഡിയോ പ്രചരിക്കുന്നത് സംബന്ധിച്ച് പുത്തൂര്‍ പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള നഗ്‌ന ദൃശ്യങ്ങള്‍ പൊതുസമൂഹത്തിന്റെ മനസമാധാനത്തെ ബാധിച്ചതായും ഇതില്‍ സ്ത്രീകളുടെയും പങ്ക് അതിശയിപ്പിക്കുന്നതായും പോലീസ് പറഞ്ഞു. വീഡിയോ ഇന്റര്‍നെറ്റില്‍ പങ്കിട്ടവര്‍ക്കെതിരെ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.