കൊച്ചി- രാഹുല്‍ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം.അടുത്ത അദ്ധ്യക്ഷന്‍ ആരാണെന്നുള്ള കാര്യത്തില്‍ ശക്തമായ ആലോചനകള്‍ നടക്കുന്നതിനിടെ വൈറലാകുകയാണ് ഒരു ഫേസ്ബുക്ക് പോസ്റ്റ്.
തൃശൂരിലെ യുവ കോണ്‍ഗ്രസ് നേതാവായ ജോണ്‍ ഡാനിയേലാണ് 'എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി അടുത്ത എഐസിസി പ്രസിഡന്റ്?' എന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.
എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പാര്‍ട്ടിയുടെ അദ്ധ്യക്ഷനാകുമെന്നായിരുന്നു ആ പോസ്റ്റ്. എന്തായാലും എ ഗ്രൂപ്പ് നേതാവിന്റെ പോസ്റ്റില്‍ പൊങ്കാലയിടുകയാണ് ഐ ഗ്രൂപ്പുകാര്‍. സാംസ്‌കാരിക നായകര്‍ക്ക് നട്ടെല്ലിന് പകരം വാഴത്തണ്ടാണ് നല്ലതെന്ന് പറഞ്ഞ് സാഹിത്യ അക്കാദമിയിലേക്ക് മാര്‍ച്ച് നടത്തിയ ആളാണ് ജോണ്‍ ഡാനിയേല്‍.അതേസമയം, രാഹുലിന് പകരം യുവനേതാവ് തന്നെ അദ്ധ്യക്ഷനാകണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രംഗത്തെത്തിയിട്ടുണ്ട്.