Sorry, you need to enable JavaScript to visit this website.

വലിയ സ്വപ്നം കാണാത്തവർ 'പ്രൊഫഷണൽ പ്രതികൂലവാദികൾ' എന്ന് മോഡി

വാരാണസി - രണ്ടാം മോഡി  മന്ത്രിസഭയുടെ ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രി വാരണാസിയിലെ ജനങ്ങളോട് വിശദീകരിച്ചു.  ഇനി ഇന്ത്യയുടെ സമയമാണെന്നും വലിയ സ്വപ്നങ്ങളാണ് ജനങ്ങൾ കാണേണ്ടതെന്നും പറഞ്ഞ മോഡി, 5 ട്രില്യൺ ലക്ഷ്യത്തെ വിമർശിക്കുന്നവരെ 'പ്രൊഫഷണൽ പ്രതികൂല വാദികൾ' എന്നും  വിളിക്കുകയുണ്ടായി. 

കേക്ക് എത്ര വലുതാകുന്നുവോ അത്രത്തോളം വലിയ കഷ്ണമായിരിക്കും ഒരാൾക്കു ലഭിക്കുക. അതാണ് 5 ട്രില്യൻ സമ്പദ്വ്യവസ്ഥയുടെ കാതൽ. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സമ്പദ് വ്യവസ്ഥ ഉയരുമെന്നും അത് നിങ്ങള്‍ക്ക് ഉറപ്പുനൽകുന്നുവെന്നും മോഡി പറഞ്ഞു. എന്ത് കൊണ്ടാണ് ഇത്ര വലിയ സ്വപ്‌നങ്ങൾ കാണുന്നതെന്ന് പലരും വിമർശിക്കുന്നു. അതിനു കാരണം അവർ പ്രൊഫെഷണൽ പ്രതികൂല വാദികളാണ്- മോഡി പറഞ്ഞു. 

ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി വാരണാസിയിലെത്തുന്നത്. ബി.ജെ.പിയുടെ അംഗത്വ വിതരണം ഉദ്‌ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി വാരാണസിയിലെത്തിയത്. വിമാനത്താവളത്തിൽ മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്തു.

പ്രമുഖരായ 11 പേരെ പാർട്ടിയിൽ ചേർത്താണ് ബി.ജെ.പി മെംബർഷിപ്പ് ക്യാംപെയ്‌നിനു തുടക്കം കുറിച്ചത്. ഉത്തർപ്രദേശിൽ മാത്രമായി 36 ലക്ഷം പുതിയ അംഗങ്ങളെ പാർട്ടിയിൽ ചേർക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 

 

Latest News