Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാഹുൽ ഗാന്ധിക്ക് പകരം യുവ നേതാവ് വേണമെന്ന്  അമരീന്ദർ സിങ്

ന്യൂദൽഹി -കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെച്ച രാഹുൽ ഗാന്ധിക്ക് പകരക്കാരനായി യുവനേതാവ് കോൺഗ്രസ് അധ്യക്ഷനാകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. രാഹുലിന് പകരമെത്തുന്നത് ഊർജ്ജസ്വലനായ നേതാവായിരിക്കണമെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഈ കാര്യം ശ്രദ്ധിക്കണമെന്നും അമരീന്ദർ സിങ് ആവശ്യപ്പെട്ടു. 
രാഹുലിന്റെ രാജി നിർഭാഗ്യകരമാണ്. രാജ്യത്തെ യുവതലമുറയെ പ്രതിനിധീകരിക്കാനും താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് ഊർജ്ജം പകർന്ന് മുന്നോട്ട് നയിക്കാനും കഴിവുള്ളയാളെ രാഹുലിന് പകരക്കാരനായി കണ്ടെത്തണമെന്നും അമരീന്ദർ സിങ് വ്യക്തമാക്കി.

Latest News