ന്യൂദല്‍ഹി- പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാ കുമാര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. രാവിലെ പതിനൊന്നരയോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോടും മറ്റു പ്രതിപക്ഷ നേതാക്കളോടുമൊപ്പം എത്തി അവര്‍ റിട്ടേണിംഗ് ഓഫീസറായ ലോക്‌സഭാ സെക്രട്ടറി ജനറലിന് പത്രിക സമര്‍പ്പിക്കും. വിവിധ പ്രതിപക്ഷ നേതാക്കള്‍ നിര്‍ദേശിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന നാല് സെറ്റ് പത്രികകളാണ് മീരാ കുമാറിനുവേണ്ടി സമര്‍പ്പിക്കുക. ജൂലൈ 17 നാണ് തെരഞ്ഞെടുപ്പ്.