ന്യൂദല്‍ഹി- തുണിയില്‍ പൊതിഞ്ഞ ബജറ്റിനെ പരഹസിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം. ഭാാവിയില്‍ കോണ്‍ഗ്രസിന്റെ ധനമന്ത്രി തന്റെ ഐപാഡിലായിരിക്കും ബജറ്റുമായി വരികയെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിനായി ബജറ്റ് ഫയല്‍ തുണിയില്‍ പൊതിഞ്ഞാണ് ധനമന്ത്രി നിര്‍മല സീതാരാമനെത്തിയത്.
സാധാരണ ബീഫ്‌കേസുമായാണ് ബജറ്റ് അവതരണത്തിന് ധനമന്ത്രിമാര്‍ എത്താറുള്ളത്.
2019- 2020 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിരസമാണ്. ആകെ വരുമാനമോ ചെലവോ ധനകമ്മിയോ ഒന്നുംതന്നെ കൃത്യമായി വ്യക്തമാക്കുന്നില്ല. രാജ്യത്തെ ഒരു വിഭാഗത്തിനും ആശ്വാസം പകരുന്നതല്ല ബജറ്റ്. രാജ്യത്ത് നികുതിയടക്കുന്ന ഓരോരുത്തര്‍ക്കും ഭാരമാകുന്നതാണ് മോഡി സര്‍ക്കാരിന്റെ ബജറ്റെന്നും അദ്ദേഹം കുറ്റപ്പെടുത്തി.