ന്യൂദല്‍ഹി- വിവരാവകാശ പ്രചാരണത്തിനുള്ള തുക കേന്ദ്ര ബജറ്റില്‍ വെട്ടിക്കുറച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2019-20 ലെ കേന്ദ്ര ബജറ്റില്‍ വിവരാവകാശം പ്രചരിപ്പിക്കുന്നതിനുള്ള ഫണ്ട് 38 ശതമാനത്തിലധികമാണ് കുറച്ചിരിക്കുന്നത്.
ആര്‍.ടി.ഐ പ്രചാരണത്തിനു വേണ്ടി 5.5 കോടി രൂപയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ നീക്കിവെച്ചത്. 2018-19 ല്‍ ഒമ്പത് കോടി രൂപയായിരുന്നു ഇതിനുള്ള വിഹിതം. കഴിഞ്ഞ ബജറ്റില്‍ ഏഴു കോടി രൂപയാണ് നീക്കിവെച്ചിരുന്നതെങ്കിലും പിന്നീട് ഒമ്പത് കോടിയായി വര്‍ധിപ്പിക്കുകയായിരുന്നു.
വിവരാവകാശ നിയമത്തെ കുറിച്ചുള്ള ബോധവല്‍ക്കരണത്തനായാണ് പെഴ്‌സെണല്‍ വകുപ്പിന് 5.5 കോടി രൂപ അനുവദിക്കുന്നതെന്ന് ബജറ്റില്‍ പറഞ്ഞു.
കേന്ദ്ര വിവര കമ്മീഷനും (സി.ഐ.സി) പബ്ലിക് എന്റര്‍പ്രൈസസ് സെലക്്ഷന്‍ ബോര്‍ഡിനും പ്രത്യേക തലക്കെട്ടില്‍ 32.01 കോടി അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ തുക 29.27 കോടിയായിരുന്നു. 9.36 ശതമാനമാണ് വര്‍ധന.
പബ്ലിക് എന്റര്‍െ്രെപസസ് സെലക്്ഷന്‍ ബോര്‍ഡിന്റെയും കേന്ദ്ര വിവ കമ്മീഷന്റെയും സ്ഥാപനവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കാണ് ഈ തുകയെന്ന് ബജറ്റ് രേഖയില്‍ പറയുന്നു.