ന്യൂദൽഹി - തുണിയിൽ പൊതിഞ്ഞ കണക്കുപുസ്തകം മുതൽ കവിത വരെ കടന്നു വന്ന എക്കാലത്തെയും ദൈർഘ്യമേറിയ പ്രസംഗമാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. രാജ്യത്തെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രി എന്ന നിലയിൽ, ഇന്ദിര ഗാന്ധിക്ക് ശേഷം പാർലമെന്റിൽ ബജറ്റിനായി ഉയർന്ന ആദ്യ സ്ത്രീ ശബ്ദമായിരുന്നു നിർമല സീതാരാമന്റേത്.
2 മണിക്കൂർ 17 മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തിൽ 4 ഭാഷകൾ മന്ത്രി ഉപയോഗിച്ചു. ഗ്രാമീണ കർഷകരെ കുറിച്ചു പറഞ്ഞപ്പോൾ, തമിഴ് സംസാരിച്ച മന്ത്രി, ഇടയ്ക്ക് മൻസൂർ ഹാഷ്മിയുടെ ഉറുദു കവിതയും ചൊല്ലി. യകീൻ ഹോ തോ കോയി രാസ്ത നികൽതാ ഹേ, ഹവ കി ഒറ്റ് ഭീ ലെകർ ചിരാഗ് ജൽത ഹേ, (കൊടുങ്കാറ്റിലും വിളക്ക് കത്തുന്നത് പോലെ..), ഉച്ചാരണം ക്ഷമിക്കണം എന്നാണ് പറഞ്ഞു കൊണ്ടായിരുന്നു കവിത.
ചാണക്യ നീതിയിൽ നിന്നും മന്ത്രി ഉദ്ധരിക്കുകയുണ്ടായി.കാര്യ പുരുഷ കരേ നാ ലക്ഷ്യം സമ്പ ദായതെ (നിശ്ചയ ദാർഢ്യമുണ്ടെങ്കിൽ ഏതു ലക്ഷ്യവും മറികടക്കാനാകും) ഇന്ത്യയെ 5 ട്രില്യൺ സമ്പദ്‌വ്യവസ്ഥയെന്ന ഇന്ത്യയുടെ ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അവർ ഈ പരാമർശം നടത്തിയത്.
പിസിരാന്ധ്യാർ എഴുതിയ മഹാസാഹിത്യം 'യാനായ് പുഗുന്ദ നിലത്തിൽ നിന്നും നിർമല ശ്ലോകം ഉദ്ധരിച്ചു. ഒരു നെൽവയലിൽ നിന്ന് രണ്ട് കുന്ന് അരി കിട്ടിയാൽ ആനയ്ക്ക് സന്തോഷമാകും. പക്ഷെ അത് ചവിട്ടി മെതിച്ചിട്ടതിനേക്കാൾ കുറവായിരിക്കും അത് . ഇതായിരുന്നു തമിഴ് ശ്ലോകത്തിന്റെ അർഥം .