ന്യൂദൽഹി - ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച രണ്ടാം മോഡി സർക്കാരിന്റെ ആദ്യ ബജറ്റ് പ്രസംഗം അവസാനിച്ചു. ഇന്ധന വില കൂടുമെന്നറിയിച്ച മന്ത്രി പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുമെന്ന് അറിയിച്ചു.
സ്വർണത്തിനും രത്നത്തിനും കസ്റ്റംസ് തീരുവ വർധിപ്പിച്ചു. 12.5 ശതമാനം ആകുമെന്ന് ധനമന്ത്രി അറിയിച്ചു. നിലവിൽ 10 ശതമാനമാണ് തീരുവ.
ബജറ്റ് പ്രധാന പോയിന്റുകൾ
- രണ്ടു കോടി മുതൽ അഞ്ചു കോടി വരെ വരുമാനക്കാർക്ക് മൂന്നു ശതമാനം സർച്ചാർജ്. അഞ്ചു കോടിക്കു മുകളിൽ ഏഴു ശതമാനം വർധന.
- അക്കൗണ്ടിൽനിന്ന് ഒരുകോടി പിൻവലിച്ചാൽ രണ്ടു ശതമാനം ടിഡിഎസ്
- 25 ശതമാനം കോർപറേറ്റ് നികുതി ആനുകൂല്യം 400 കോടി വിറ്റുവരവുള്ള കമ്പനികൾക്കു വരെ. നേരത്തെ 250 കോടിയായിരുന്നു പരിധി.
- 2020 മാർച്ച് 31 വരെ എടുക്കുന്ന 40 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്ക് 1.5 ലക്ഷം രൂപയുടെ അധിക നികുതി കിഴിവ്. നിലവിൽ 2 ലക്ഷം
- ഇലക്ട്രിക് വാഹനങ്ങൾ വ്യാപിപ്പിക്കാൻ നയം. ഇത്തരം വാഹനങ്ങൾക്ക് നികുതിയിളവ്
- നികുതി റിട്ടേണുകൾ ഏകീകരിക്കും.
- പാൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് ഉപയോഗിച്ച് നികുതി റിട്ടേൺ അടയ്ക്കാം
- ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള എല്ലാ എന്‍ആര്‍ഐക്കാര്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കും.കാര്‍ഡ് ലഭിക്കാന്‍ ഇന്ത്യയിലെത്തി 180 ദിവസം കാത്തിരിക്കണമെന്ന നയം മാറ്റും.
- 2020 ഓടെ നാല് പുതിയ എംബസികൾ തുറക്കും.
- ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണം ലക്ഷ്യമിട്ട് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യയില്‍ നടപ്പാക്കുകയാണ് ലക്ഷയം. ഇതിനായി 00 കോടി അനുവദിക്കും.
- ഓഹരി വിറ്റഴിക്കൽ ഊർജിതമാക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 1,05,000 കോടി രൂപ നേടും.
- ഹൗസിങ് ഫിനാൻസ് കമ്പനികളുടെ നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കൈമാറി