നികുതി അടക്കുന്നവരെ അഭിനന്ദിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കൃത്യമായി നികുതി അടക്കുന്നതാണ് ഇന്ത്യയുടെ വളർച്ചയ്ക്ക് കാരണമെന്ന് മന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.
ബജറ്റ് പ്രധാന പോയിന്റുകൾ
- രണ്ടു കോടി മുതൽ അഞ്ചു കോടി വരെ വരുമാനക്കാർക്ക് മൂന്നു ശതമാനം സർച്ചാർജ്. അഞ്ചു കോടിക്കു മുകളിൽ ഏഴു ശതമാനം വർധന.
- അക്കൗണ്ടിൽനിന്ന് ഒരുകോടി പിൻവലിച്ചാൽ രണ്ടു ശതമാനം ടിഡിഎസ്
- 25 ശതമാനം കോർപറേറ്റ് നികുതി ആനുകൂല്യം 400 കോടി വിറ്റുവരവുള്ള കമ്പനികൾക്കു വരെ. നേരത്തെ 250 കോടിയായിരുന്നു പരിധി.
- 2020 മാർച്ച് 31 വരെ എടുക്കുന്ന 40 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്ക് 1.5 ലക്ഷം രൂപയുടെ അധിക നികുതി കിഴിവ്. നിലവിൽ 2 ലക്ഷം
- ഇലക്ട്രിക് വാഹനങ്ങൾ വ്യാപിപ്പിക്കാൻ നയം. ഇത്തരം വാഹനങ്ങൾക്ക് നികുതിയിളവ്
- നികുതി റിട്ടേണുകൾ ഏകീകരിക്കും.
- പാൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് ഉപയോഗിച്ച് നികുതി റിട്ടേൺ അടയ്ക്കാം
- ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള എല്ലാ എന്‍ആര്‍ഐക്കാര്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കും.കാര്‍ഡ് ലഭിക്കാന്‍ ഇന്ത്യയിലെത്തി 180 ദിവസം കാത്തിരിക്കണമെന്ന നയം മാറ്റും.
- 2020 ഓടെ നാല് പുതിയ എംബസികൾ തുറക്കും.
- ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണം ലക്ഷ്യമിട്ട് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യയില്‍ നടപ്പാക്കുകയാണ് ലക്ഷയം. ഇതിനായി 00 കോടി അനുവദിക്കും.
- ഓഹരി വിറ്റഴിക്കൽ ഊർജിതമാക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 1,05,000 കോടി രൂപ നേടും.
- ഹൗസിങ് ഫിനാൻസ് കമ്പനികളുടെ നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കൈമാറി