Sorry, you need to enable JavaScript to visit this website.

മുംബൈ എയര്‍പോര്‍ട്ട് റണ്‍വേയില്‍ കുടുങ്ങിയ സ്‌പൈസ് ജെറ്റ് വിമാനം മാറ്റി

മുംബൈ- കനത്ത മഴയ്ക്കിടെ ലാന്‍ഡ് ചെയ്യുമ്പോള്‍ മുംബൈ എയര്‍പോര്‍ട്ടില്‍ റണ്‍വേയില്‍നിന്ന് തെന്നി ചെളിയില്‍ പൂണ്ട സ്‌പൈസ് ജെറ്റ് വിമാനം രണ്ടുദിവസത്തിനുശേഷം തിരികെ റണ്‍വേയിലെത്തിച്ചു.
ചൊവ്വാഴ്ചയാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന റണ്‍വേയില്‍നിന്ന് വിമാനം തെന്നിയത്. ജയ്പൂര്‍-മുംബൈ വിമാനം റണ്‍വേ കടന്ന് അവസാന ഭാഗത്താണ് കുടുങ്ങിയിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരായിരുന്നു. അപകടത്തെ തുടര്‍ന്ന് റണ്‍വേ പ്രവര്‍ത്തിച്ചിരുന്നില്ല.

 

Latest News