ചെന്നൈ-ഡിഎംകെ യുവജന വിഭാഗം ജനറല്‍ സെക്രട്ടറിയായി എംകെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധിയെ പ്രഖ്യാപിക്കാന്‍ സാധ്യത.
യുവജനവിഭാഗം സെക്രട്ടറിയായിരുന്ന മുന്‍മന്ത്രി വെള്ളക്കോവില്‍ സ്വാമിനാഥന്‍ സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃത്വ സ്ഥാനത്തേയ്ക്ക് ഉദയനിധിയെത്തുന്നത്.
ജൂണിലാണ് മുന്‍മന്ത്രിയും ഡിഎംകെ നേതാവുമായ വെള്ളക്കോവില്‍ സ്വാമിനാഥന്‍ യൂത്ത് വി0ഗ് സെക്രട്ടറി സ്ഥാനത്തു നിന്നും വ്യക്തിപരമായ കാര്യങ്ങളുന്നയിച്ച് രാജി വെച്ചത്.
നീണ്ട 35 വര്‍ഷം സ്റ്റാലിന്‍ വഹിച്ചിരുന്ന സ്ഥാനത്തേക്കാണ് ഉദയനിധിയുടെ കടന്ന് വരവ്. ഉദയനിധിയുടെ സ്ഥാനം സംബന്ധിച്ച് വ്യാഴാഴ്ച ഡി.എം.കെ. നേതാക്കള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും.
സ്റ്റാലിന്‍, കനിമൊഴി, അഴഗിരി എന്നിവര്‍ക്ക് ശേഷം പാര്‍ട്ടിയുടെ പ്രധാന ചുമതലയേറ്റെടുക്കുന്ന നാലാമത്തെ കരുണാനിധി കുടുംബാംഗമാകും ഉദയനിധി.
ഉദയനിധി സ്റ്റാലിന്‍ നിലവില്‍ കരുണാനിധി കുടുംബത്തിന്റെ കീഴിലുള്ള മുരശൊലി ട്രസ്റ്റിന്റെ മാനേജി0ഗ് ഡയറക്ടറാണ്. പാര്‍ട്ടിയുടെ മുഖപത്രമായ മുരശൊലിയുടെ നടത്തിപ്പിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്.ഉദയനിധി പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തുന്നതോടെ കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് ഡിഎംകെ നേതാക്കളുടെ പ്രതീക്ഷ.