അഗർത്തല- കന്നുകാലിയെ മോഷ്ടിച്ചെന്നാരോപിച്ച് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. ചൊവ്വാഴ്ച രാത്രി ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. ബുധികുമാർ എന്ന 36 കാരനാണ് മരിച്ചത്. രാത്രി പതിനൊന്നരയോടെയാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം ഉചിത നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
പ്രദേശത്തെ ഒരു തൊഴുത്തിൽ കാലിയെ മോഷ്ടിക്കാൻ കയറിയ ഇയാളെ പിടികൂടുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓടിക്കൂടിയ നാട്ടുകാർ മർദിച്ച് അവശനാക്കി. തുടർന്ന് പോലീസെത്തി ആശുപത്രിയിലാക്കുകയായിരുന്നു.