ദുബായ്- അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപയും സ്വീകരിച്ച് തുടങ്ങി. ജൂലൈ ഒന്നു മുതലാണ് ഇടപാടുകള്‍ക്ക് ഇന്ത്യന്‍ രൂപ സ്വീകരിച്ച് തുടങ്ങിയത്. 100 മുതല്‍ 2000 വരെയുളള ഏത് കറന്‍സിയും സ്വീകരിക്കപ്പെടും.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെര്‍മിനലുകളിലാണ് ഇന്ത്യന്‍ രൂപക്കു സ്ഥാനം ലഭിച്ചത്. ഇന്ത്യന്‍ സഞ്ചാരികള്‍ വര്‍ധിച്ചതാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപയും ഉള്‍ക്കൊള്ളിക്കാന്‍ ഇടയാക്കിയത്.
നേരത്തെ ഇന്ത്യന്‍ രൂപ ഡോളറോ ദിര്‍ഹമോ യൂറോയോ ആക്കി മാറ്റിയെങ്കില്‍ മാത്രമേ ഷോപ്പിംഗ് നടത്താനാവുമായിരുന്നുള്ളൂ. 2015 ല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ 13,800 കോടി രൂപയുടെ വില്പനയാണ് രേഖപ്പെടുത്തിയിരുന്നത്. 24 മണിക്കൂറും വിമാനത്താവളത്തിനകത്ത് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ് ഷോപ്പുകള്‍.