ജയ്പുർ - 7 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ ജയ്പുർ നഗരത്തിൽ പ്രക്ഷോഭം. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറുകയും വാഹനങ്ങളും കാറിന്റെ ജനലുകളും തകർക്കുകയും ചെയ്തു. സംഘർഷത്തെ തുടർന്ന് നഗരത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
സംഭവത്തിൽ 16 പേരെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരമാണ് വീടിനു പുറത്തു കളിക്കുകയായിരുന്ന 7 വയസ്സുകാരിയെ മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതൻ കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തത്. തിങ്കളാഴ്ച വൈകിട്ടാണ് കുട്ടിയെ വീടിനു പരിസരത്തു നിന്ന് കണ്ടെത്തിയത്.
4 വയസുകാരിയെ സമാന രീതിയിൽ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവം ഇവിടെ നടന്നത് 10 ദിവസം മുൻപാണ്. ഇതിൽ നടപടിയൊന്നും ആകാത്തതാണ് നാട്ടുകാരെ ചൊടിപ്പിക്കാൻ കാരണമെന്ന് പ്രദേശവാസികളിലൊരാൾ പറഞ്ഞു.
കുറ്റവാളികളെ പിടിക്കാൻ പോലീസ് 14 ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ജയ്പുർ പോലീസ് കമ്മീഷണർ ആനന്ദ് ശ്രീവാസ്തവ അറിയിച്ചു.