ഷാര്‍ജ- ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകനും ഷാര്‍ജ നഗരാസൂത്രണ സമിതി ചെയര്‍മാനുമായിരുന്ന ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി (39) അന്തരിച്ചു. യു.എ.ഇയില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ലണ്ടനില്‍ വെച്ചായിരുന്നു മരണം.
ജനാസ എത്തിക്കുമ്പോഴും മയ്യിത്ത് നമസ്‌കാര സമയത്തും യു.എ.ഇ ദേശീയ പതാകകള്‍ പകുതി താഴ്ത്തി കെട്ടും. ശൈഖ് ഖാലിദിന്റെ നിര്യാണത്തില്‍ ഷാര്‍ജ റോയല്‍ കോര്‍ട്ട് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.