രാഹുല്‍ രാജി പിന്‍വലിക്കണം; കോണ്‍ഗ്രസ് ആസ്ഥാനത്തിനു പുറത്ത് ആത്മഹത്യാശ്രമം

ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ആസ്ഥാനത്തിനു പുറത്ത് ആത്മഹത്യാ ശ്രമം.

രാഹൂല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ തൂങ്ങിമരിക്കുന്നതിനായി കയറുമായി മരത്തില്‍ കയറാന്‍ ശ്രമിച്ചത്. സ്ഥലത്തുണ്ടായിരുന്നവര്‍ ഇയാളെ താഴെ ഇറക്കുകയായിരുന്നു.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഏറ്റവും ഒടുവില്‍ നടത്തിയ ചര്‍ച്ചയിലും സ്ഥാനമൊഴിയാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് രാഹുല്‍ അറിയിച്ചിരുന്നത്.

http://malayalamnewsdaily.com/sites/default/files/2019/07/02/suicideattempt2.jpg

 

Latest News