മുംബൈ - ബാങ്കിങ് തട്ടിപ്പുകൾ കണ്ടെത്താൻ സി.ബി.ഐയുടെ പ്രത്യേക മിഷൻ ഇന്ന് മുതൽ. 18 നഗരങ്ങളിലായി നടത്തിയ റെയ്ഡിൽ ഇതുവരെ 14 കേസുകൾ രജിസ്റ്റർ ചെയ്തതായി സി.ബി.ഐ അറിയിച്ചു.
50 റെയ്ഡുകളാണ് ഇത് വരെ പൂർത്തിയായത്. ബാങ്ക് തട്ടിപ്പുകളും അഴിമതികളുമായി ബന്ധപ്പെട്ട് എടുത്ത നടപടികളുടെ ഭാഗമായി രാജ്യവ്യാപകമായാണ് റെയ്ഡ് നടത്തുന്നത്. പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്.