ന്യൂദല്‍ഹി- പൊതുറോഡിലൂടെ ഓടുന്ന സ്വകാര്യ കാറായാലും അത് പൊതുസ്ഥലമാണെന്ന് സുപ്രീം കോടതിയുടെ വിശദീകരണം. പൊതുറോഡിലുടെ പോകുന്ന സ്വകാര്യ കാര്‍ സ്വകാര്യ സ്ഥലമായി കണക്കാക്കണമെന്ന 1999 ലെ കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ വിധി.
പുകവലി പോലെ പൊതുസ്ഥലങ്ങളില്‍ അനുവദിക്കാത്ത കാര്യങ്ങള്‍ പൊതുറോഡിലുടെ പോകുന്ന സ്വകാര്യ കാറുകളിലും പാടില്ലെന്ന് സുപ്രീം കോടതിയുടെ പുതിയ വിശദീകരണത്തെ വ്യാഖ്യാനിക്കാം.
സ്വകാര്യ വാഹനങ്ങളില്‍ കയറാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമില്ലെങ്കിലും പൊതുറോഡിലാണെങ്കില്‍ കാര്‍ പൊതുസ്ഥലമായി പരിഗണിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.