ഭോപ്പാല്‍- അമിത് ഷായെ വധിക്കുമെന്ന ഭീഷണിയുമായി തനിക്ക് കത്ത് ലഭിച്ചെന്ന് ബിജെപി എംഎല്‍എ ലീന ജെയ്ന്‍. അമിത് ഷാ ഗഞ്ച്ബസോഡ പട്ടണത്തില്‍ വന്നാല്‍ ബോംബ് സ്‌ഫോടനം നടത്തി വധിക്കുമെന്ന് ഭീഷണിക്കത്തില്‍ പറഞ്ഞതായും അവര്‍ പറഞ്ഞു. കത്തില്‍ പേരോ ഒപ്പോ ഉണ്ടായിരുന്നില്ല. തനിക്ക് നേരെയും വധഭീഷണിയുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ബസ് സ്റ്റാന്റിലും റെയില്‍വേ സ്‌റ്റേഷനിലും സര്‍ക്കാര്‍ ആശുപത്രികളിലും സ്‌ഫോടനം നടത്തുമെന്നും ഭീഷണിയുണ്ട്. കത്തിനെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും വിദിഷ എസ്പി വിനായക് വെര്‍മ വാര്‍ത്താ ഏജന്‍സി പിടിഐയോട് പറഞ്ഞു. പരാതിയെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഭോപ്പാലില്‍നിന്ന് ബോംബ് സ്‌ക്വാഡിനെ വരുത്തിയിട്ടുണ്ടെന്നും എസ്പി അറിയിച്ചു.