ന്യൂ ദൽഹി - ആർ.എസ്.എസിൻറെ 95–ാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന നവീകരണങ്ങളോടനുബന്ധിച്ച് മേധാവി മോഹൻ ഭഗവത് അടക്കം 7 നേതാക്കൾ ട്വിറ്ററിൽ അക്കൗണ്ടുകൾ തുറന്നു. പ്രത്യയ ശാസ്ത്ര വക്താവായ സുരേഷ് ഭയ്യാജി ജോഷിയും നേതാക്കളിൽ ഉൾപ്പെടുന്നു.
ആർ.എസ്.എസിൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അല്ലാതെ ഇതുവരെ ഒരു ട്വീറ്റ് പോലും ആരും നടത്തിയിട്ടില്ല. @DrMohanBhagwat എന്നാണ് മോഹൻ ഭാഗവതിന്റെ ട്വിറ്റർ ഐ.ഡി.
2011 ലാണ് ആര്.എസ്.എസിന് ട്വിറ്റർ അക്കൗണ്ട് ലഭിക്കുന്നത്. 1.3 ദശലക്ഷം ഫോളോവെഴ്‌സ് ഉള്ള അക്കൗണ്ടിന് 54 ലക്ഷത്തിലധികം ലൈക്കുകൾ ഉള്ള ഫേസ്‌ബുക്ക് പേജും ഉണ്ട്.
കൂടുതൽ യുവാക്കളെ ആകർഷിക്കുന്നതിനായി യൂണിഫോം മാറ്റുന്ന കാര്യവും സംഘടനയുടെ പരിഗണനയിലുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.