മുസാഫർനഗർ - പശുക്കളെ അറുത്ത കുറ്റത്തിന് യു.പിയിൽ രണ്ടു പേർ അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്ന് ഒരു ക്വിന്റൽ മാംസം പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
നിർധന ഗ്രാമത്തിലെ ഒരു കാട്ടിനുള്ളിൽ നിന്ന് തിങ്കളാഴ്ച രാവിലെയാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ടു തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തതായി സർക്കിൾ ഓഫീസർ ധനഞ്ജയ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.