നോയിഡ- ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സ്പാ സെന്ററുകളുടെ മറവില്‍ അനാശാസ്യ കേന്ദ്രങ്ങള്‍ നടത്തിയ റാക്കറ്റിനെ പോലീസ് തകര്‍ത്തു. ഒരേ സമയം 14 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 25 വനിതകളടക്കം 35 പേര്‍ അറസ്റ്റിലായി. പിടിയിലായവരില്‍ വിദേശികളുമുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരു ലക്ഷം രൂപയും ഗര്‍ഭനിരേധന ഉറകളും മദ്യവും കേന്ദ്രങ്ങളില്‍ കണ്ടെടുത്തു. സ്്പാ സെന്റര്‍ ഉടമകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ വിദേശികള്‍ തായലന്‍ഡ് സ്വദേശികളാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ഏതാനും പേര്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.