മുംബൈ - മുംബൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ നാലാം ദിവസവും തുടരുന്നു. റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പടെ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളം പൊങ്ങി കിടക്കുകയാണ്. ട്രെയിൻ ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ഗതാഗതകുരുക്കും അതിരൂക്ഷമാണ്.
മുംബൈ - സൂററ്റ് ഭാഗത്തേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതായി പശ്ചിമ റെയിൽവേ അറിയിച്ചു. സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി ട്രെയിൻ
വേഗത 30 കി.മീ/ മണിക്കൂർ ആക്കി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
Mumbai: Heavy traffic jam in Bhakti Park area, Eastern Freeway. #MumbaiRain pic.twitter.com/u5YZCkPjBC
— ANI (@ANI) 1 July 2019
മുംബൈ ഡിവിഷനിലെ പൽഘർ പ്രദേശത്ത് കനത്ത, ഇടതടവില്ലാത്ത മഴ പെയ്തതിനാൽ, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മുംബൈ-അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ദാദർ ഈസ്റ്റിലെ വെള്ളപ്പൊക്കമുണ്ടായതിനാൽ ഈ ഭാഗത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 3 രാത്രി വരെ നഗരത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.