ഫ്ലോറിഡ- കുഞ്ഞിക്കിളിക്ക് തിന്നാൻ സിഗരറ്റ് കഷണം കൊക്കിലൊതുക്കി നൽകുന്ന അമ്മക്കിളിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ഫ്ലോറിഡ കടൽത്തീരത്ത് നിന്ന് കിട്ടിയ സിഗരറ്റ്, മീൻകൊത്തിപ്പക്ഷി തൻറെ വിശന്നു കരയുന്ന കുഞ്ഞിന്റെ വായിൽ വച്ചു കൊടുക്കുന്നതാണ് ചിത്രം. ലാർഗോ നിവാസിയായ കാരൻ മേസനാണ് ഹൃദയസ്പർശിയായ രംഗങ്ങൾ ക്ലിക്കുചെയ്തത്.
ഫോട്ടോയെടുക്കുമ്പോൾ കുഞ്ഞിക്കിളിയുടെ വായിൽ മീൻകഷണമാണ് എന്നു കരുതിയാണ് കാരൻ ക്ലിക്ക് ചെയ്യുന്നത്. വീട്ടിലെത്തി പരിശോധച്ചപ്പോഴാണ് സിഗരറ്റ് ആണെന്ന് മനസിലാകുന്നത്. പരിസ്ഥിതിയെയും സഹ ജീവജാലങ്ങളേയും പരിഗണിക്കാതെയുള്ള മനുഷ്യൻറെ ജീവിതശൈലിക്ക് ഉദാഹരണമാണ് ഈചിത്രം. കടൽത്തീരങ്ങളിൽ പോയിരിക്കുന്നവർ വലിക്കുന്ന സിഗരറ്റിന്റെ അവശിഷ്ടങ്ങൾ ട്രേയിൽ നിക്ഷേപിക്കുക എന്ന അടിക്കുറിപ്പോടെയാണ് കാരൻ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്
മേസന്റെ അടിക്കുറിപ്പോടു കൂടിയ ചിത്രങ്ങൾ ഇന്റർനെറ്റിൽ ഒഴുകി നടക്കുകയാണ്. ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത ചിത്രം ഒട്ടേറെ പേർ ഷെയർ ചെയ്തു.
കടൽത്തീരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ശേഖരിച്ച 10 മാലിന്യങ്ങളിൽ സിഗരറ്റ് കുറ്റികളാണ് ആഗോളതലത്തിൽ ഒന്നാമതെന്ന് ഓഷ്യൻ കൺസർവേൻസിയുടെ 2018 ലെ റിപ്പോർട്ട് പറയുന്നു.