വാഷിംഗ്ടണ്‍- ഇറാനുമായി സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കയുടെ എഫ്22 റാപ്റ്റര്‍ യുദ്ധവിമാനങ്ങള്‍ ഖത്തറില്‍ വിന്യസിച്ചു. ഇറാനു മുന്നറിയിപ്പ് നല്‍കാനായി മിഡില്‍ ഈസ്റ്റില്‍ അമേരിക്ക ആംരഭിച്ച സൈനിക സന്നാഹങ്ങളില്‍ ആദ്യമായാണ് എഫ് 22 യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പെടുത്തുന്നത്.
റഡാറുകളെ കബളിപ്പിക്കാന്‍ ശേഷിയുള്ള എഫ് 22 പോര്‍ വിമാനങ്ങള്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയ്ക്ക് സമീപമുള്ള അല്‍ ഉദൈദ് വ്യോമതാവളത്തിലാണ് വിന്യസിച്ചിരിക്കുന്ത്. മേഖലയിലെ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്നതെന്ന് അമേരിക്കന്‍ വ്യോമസേന അവകാശപ്പെട്ടു.
ഖത്തറിലെത്തിയ എഫ് 22 പോര്‍വിമാനങ്ങളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അല്‍ ഉദൈദ് താവളത്തിന് മുകളില്‍ അഞ്ച് വിമാനങ്ങള്‍ പറക്കുന്ന ഫോട്ടോകള്‍ പുറത്തുവിട്ടു.