ഒസാക്ക- സോഷ്യൽ മീഡിയയിലെ താരമായി പ്രധാനമന്ത്രിമാരുടെ സെൽഫി. ഒസാക്കയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം നിൽക്കുന്ന സെൽഫി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണാണ് ട്വീറ്റ് ചെയ്തത്. ഫോട്ടോയിൽ, വളരെ സന്തോഷത്തോടെ ചിരിച്ചു നിൽക്കുകയാണ് രണ്ടു പ്രധാനമന്ത്രിമാരും.
"കിത്ന അച്ചാ ഹേ മോഡി' എന്ന അടിക്കുറിപ്പോടെ #G20OsakaSummit എന്ന ഹാഷ്‌ടാഗോടെയാണ് ട്വീറ്റ്.
Kithana acha he Modi! #G20OsakaSummit pic.twitter.com/BC6DyuX4lf
— Scott Morrison (@ScottMorrisonMP) 28 June 2019
ഫോട്ടോ പോസ്റ്റ് ചെയ്ത മണിക്കൂറിനകം മോദിയുടെ മറുപടി ട്വീറ്റും എത്തി. 'സുഹൃത്തേ, നമ്മുടെ ഉഭയകക്ഷി ബന്ധത്തിൻറെ ശക്തി എന്നിൽ പ്രസരിപ്പുണ്ടാക്കുന്നു എന്ന് മോഡി മറുപടിയായി ട്വീറ്റ് ചെയ്തു.&n
Mate, I’m stoked about the energy of our bilateral relationship! @ScottMorrisonMP https://t.co/RdvaWsqlwY
— Narendra Modi (@narendramodi) 29 June 2019
ഉച്ചകോടിയുടെ ആദ്യദിവസമായ വെള്ളിയാഴ്ച നേതാക്കന്മാർ തമ്മിലുള്ള സൗഹൃദബന്ധം പുതുക്കലിലായിരുന്നു ശ്രദ്ധ ആകർഷിച്ചത്. രണ്ടാം ദിവസമായ ഇന്ന് എല്ലാ കണ്ണുകളും സാമ്പത്തിക എതിരാളികളായ ചൈനയുടെയും അമേരിക്കയുടെയും വ്യാപാര വെളിപ്പെടുത്തലുകളിലാണ്.
ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാവിലെ വീണ്ടും കൂടിക്കാഴ്ച നടത്തി. സംരക്ഷണവാദം, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യു.ടി.ഒ) പോലുള്ള ആഗോള ധനകാര്യ സംഘടനകളിലെ ഏകപക്ഷീയത, ഭീകരവാദം എന്നിവ ഉൾപ്പെടെ ലോകം നേരിടുന്ന പൊതു വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് അഞ്ച് കാര്യങ്ങളുള്ള സമീപനമാണ് പ്രധാനമന്ത്രി വെള്ളിയാഴ്ച മുന്നോട്ടുവച്ചത്.
ട്രംപും ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിങ്ങും ഇന്ന് കൂടിക്കാഴ്ച നടത്തും.