മുംബൈ - ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മഴയിൽ കുതിർന്ന് മുംബൈ നഗരം. അടുത്ത 48 മണിക്കൂറുകൾ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. കഴിഞ്ഞ അഞ്ച് മണിക്കൂറിൽ നഗരത്തിൽ ശരാശരി 43.23 മില്ലിമീറ്ററും കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ 64.14 മില്ലിമീറ്ററും പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ 78.21 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.
Finally rain here in full thrust !!! Reason for traffic jam on #WEH near airport #MumbaiRains @SkymetWeather @RidlrMUM pic.twitter.com/1HeUZ0pInR
— Shruti (@shruti_tupkari) 28 June 2019
നഗരത്തിൽ പലയിടങ്ങളിലായി വെള്ളക്കെട്ടുകൾ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പെട്ടെന്നുണ്ടായ കനത്ത മഴയിൽ, ഗതാഗതം തടസ്സപ്പെട്ടു. ധാരവി, വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ ഉൾപ്പെടെ നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബസുകൾ വഴി തിരിച്ചു വിട്ടതായി നഗരത്തിലെ ഗതാഗത ഓപ്പറേറ്റർ 'ബെസ്റ്റ്' അറിയിച്ചു. കനത്ത മഴ തുടർന്നാൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ട്.
Water has been pumped out at the Andheri Subway. Thank you for your cooperation & patience Mumbai! #MumbaiRains #MCGMUpdates pic.twitter.com/d3Mp8UjLME
— माझी Mumbai, आपली BMC (@mybmc) 28 June 2019
മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളുടെ സമയത്തെ മഴ ബാധിച്ചിട്ടുണ്ട്. പ്രാദേശിക ട്രെയിനുകളുടെ സമയത്തിൽ മാറ്റമില്ലെന്ന് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.
#TravelUpdate : Due to heavy rains at Mumbai, traffic congestion on Mumbai airport road is expected. Customers travelling from Mumbai are advised to allow more time for their journey to the airport. Thank you.
— Vistara (@airvistara) 28 June 2019
നിലവിൽ നഗരത്തിലെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 24 ഡിഗ്രി സെൽഷ്യസും 31 ഡിഗ്രി സെൽഷ്യസും ഈർപ്പം 88 ശതമാനവുമാണ്.