ഒസാക്ക- പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഉഭയകക്ഷി ചർച്ച നടത്തി. വ്യാപാരം, നിക്ഷേപം, ഊർജ്ജ സുരക്ഷ, ഭീകരവാദത്തിനെതിരായ സഹകരണം എന്നിവയാണ് ഇരു നേതാക്കളും തമ്മിൽ ഇരു നേതാക്കളും തമ്മിൽ ചർച്ച ചെയ്തത്. ജപ്പാനിൽ ജി 20 ഉച്ചകോടിക്കായി എത്തിയതാണ് ഇരുവരും.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ നൽകുന്ന രാജ്യമാണ് സൗദി അറേബ്യ. എന്നാൽ ഇതിനുമപ്പുറം, തന്ത്രപരമായ പങ്കാളിത്തം ഉറപ്പ് വരുത്തിക്കൊണ്ട് ബന്ധം വിപുലീകരിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു.
'വിലമതിക്കാനാവാത്ത തന്ത്ര പങ്കാളി'. പ്രധാനമന്ത്രി നരേന്ദ്രമോഡി സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദുമായി ജി 20 സമ്മിറ്റിനിടെ കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, ഊർജ്ജ സുരക്ഷ, ഭീകരവാദത്തിനെതിരായ സഹകരണം എന്നിവ ചർച്ച ചെയ്തു.-വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു.
An invaluable strategic partner.
— Raveesh Kumar (@MEAIndia) 28 June 2019
PM @narendramodi met with Crown Prince of Saudi Arabia Mohammed bin Salman Al Saud on the margins of the #G20. Discussed deepening cooperation in trade & investment, energy security, counter terrorism, among other areas. pic.twitter.com/PdSqk9riP5
സൽമാൻ രാജകുമാരൻ ഫെബ്രുവരിയിലാണ് ആദ്യമായി ഇന്ത്യസന്ദർശിക്കുന്നത്. പാകിസ്ഥാൻ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളെ നേരിടാൻ സഹകരണം വേണമെന്ന് സന്ദർശന വേളയിൽ ഇന്ത്യ അഭ്യർത്ഥിച്ചിരുന്നു.