ബഗ്ദാദ്/മനാമ- ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ എംബസിയിലേക്ക് പ്രതിഷേധക്കാര്‍ അതിക്രമിച്ചു കടന്ന സംഭവത്തെ ബഹ്‌റൈന്‍ അപലപിച്ചു. നയതന്ത്ര ഓഫീസുകള്‍ക്ക് മതിയായ സംരക്ഷണം നല്‍കുന്നതില്‍ ഇറാഖ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച ബഹ്്‌റൈന്‍ അംബാസഡറെ തിരിച്ചുവിളിച്ചിട്ടുമുണ്ട്.
അമേരിക്കയുടെ നേതൃത്വത്തില്‍ ബഹ്റൈനില്‍ അവതരിപ്പിച്ച ഇസ്രായില്‍ -ഫലസ്തീന്‍ സമാധാന കരാറില്‍ പ്രതിഷേധിച്ച ഇറാഖികളാണ് ബഹ്‌റൈന്‍ എംബസിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഇസ്രയിലിന്റേയും അമേരിക്കയുടേയും പതാകകള്‍ കത്തിച്ച പ്രതിഷേധക്കാര്‍ ഫലസ്തീനി പതാകകള്‍ ഉയര്‍ത്തി.
നൂറ്റാണ്ടിലെ കരാര്‍ എന്നുവിശേഷിപ്പിക്കുന്ന ഫലസ്തീന്‍ സമാധാന പദ്ധതിയുടെ അവതരണത്തിന് ആതിഥ്യമരുളിയ ബഹ്്‌റൈന്‍, ഇസ്രായിലുമായി സഹകരണത്തില്‍ കഴിയണമെന്ന് ആഹ്വാനം ചെയ്തിരുന്നു.