ഒസാക്ക- ജപ്പാന്‍ നഗരമായ ഒസാക്കയില്‍ ജി 20 ഉച്ചകോടി പ്രധാനമന്ത്രി ഷിന്‍സോ ആബെ ഉദ്ഘാടനം ചെയ്തു. വ്യാപാരം, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളില്‍ ഉച്ചകോടിയിലെ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കപ്പെടുമെന്നാണ് സൂചന.
പരമ്പരാഗതമായി ഗ്രൂപ്പ് ഫോട്ടോകള്‍ക്ക് പോസ് പോസ് ചെയ്ത നേതാക്കള്‍ പ്രതീക്ഷയോടെയും ആഹ്ലാദത്തോടെയുമാണ് ഉച്ചകോടിയെ കാണുന്നത്.
സമൂഹത്തിന്റെയും സമ്പദ്വ്യവസ്ഥയുടെയും വിവിധ വശങ്ങളെ ഡിജിറ്റലൈസേഷന്‍ അതിവേഗം മാറ്റിമറിച്ചിരിക്കയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തില്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാേെണന്ന് അദ്ദേഹം പറഞ്ഞു.
ചെനീസ് ടെലികോം കമ്പനിയായ ഹുവാവേ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ച് അമേരിക്കയുടെ പ്രസിഡന്റ് ട്രംപ് പരാമര്‍ശിച്ചിരിക്കെ, ചര്‍ച്ചകളില്‍ സുരക്ഷാ പ്രശ്‌നം മുഖ്യവിഷയമാകുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിജിറ്റല്‍ വ്യാപാരം വിപുലീകരിക്കുമ്പോള്‍ തന്നെ 5 ജി നെറ്റ്വര്‍ക്കുകളുടെ സുരക്ഷയും ഉറപ്പാക്കാന്‍ കഴിയണമെന്ന് ട്രംപ് പറഞ്ഞു.
സംരക്ഷണവാദവും ഭീഷണിപ്പെടുത്തലും ലോകക്രമത്തിനു വെല്ലുവളിയായിരിക്കയാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. ലോക സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന വാണിജ്യ തര്‍ക്കത്തില്‍ യു.എസ്- ചൈനീസ് നേതാക്കള്‍ക്ക് ധാരണയിലെത്താന്‍ കഴിയുമോ എന്നതാണ് എല്ലാവരും ജി 20 ഉച്ചകോടിയില്‍ ഉറ്റുനോക്കുന്നത്.
ആഗോള തലത്തില്‍ ഭീകരത ചെറുക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രിക്‌സ് അംഗരാജ്യങ്ങളിലെ നേതാക്കളായ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷിന്‍ ജിന്‍പിംഗ്, ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ എന്നിവരോട് പറഞ്ഞു.
നിരപരാധികളെ ലക്ഷ്യമിടുന്നതിനു പുറമെ, ഭീകരക സൃഷ്ടിക്കുന്ന അന്തരീക്ഷം അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഏകപക്ഷീയമായ തീരുമാനങ്ങളാണ് ആഗോള സമ്പദ്വ്യവസ്ഥയെ നയിക്കുന്നതെന്നും തര്‍ക്കങ്ങള്‍ മൊത്തം വ്യവസ്ഥയെ ബാധിക്കുന്നുവെന്നും മോഡി ചൂണ്ടിക്കാട്ടി.